ശനിയാഴ്‌ച, ഡിസംബർ 29, 2012

ഈ പ്രണയം

ഈ പ്രണയം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല
പ്രണയത്തിനു വേണ്ടി മരിക്കുന്നവര്‍ കാലാകാലാങ്ങളായീ ഉണ്ടായിരുന്നു
രണ്ട് കമിതാക്കള്‍ ഒന്നായിത്തീരുക; പയ്യെപ്പയ്യെ ശരീരത്തിന്റേതുള്‍പ്പെടെയുള്ള ആകര്‍ഷണത്തെ ഒരുപോലെ നിലനിര്‍ത്താന്‍ കഴിയണം,
രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന പ്രണയമായാലും, അതില്‍ സാവധാനം മറ്റെല്ലാ വസ്തുക്കളും ഉള്പെടുന്നില്ലങ്കില്‍ അത് ശുദ്ധവും പൂര്‍ണ്ണവുമായ പ്രണയമാകുന്നില്ല ,പ്രണയം ഒരു ഒരദ്ഭുതമാണ്.,ഞാനെന്നതിനപ്പുറതെക്ക് ചെല്ലുകയും,ഇത് തന്നെ ചെയ്യാന്‍ വെമ്പുന്ന വേറോരാള്‍ സ്വീകരിക്കപെടുകയുമാണ് പ്രണയം ചെയ്യുന്നത് ,രണ്ടു നേര്‍ രേഖകള്‍ കൂട്ടിമുട്ടുന്നത് പോലെ
അസാദ്ധ്യമായത് സാദ്ധ്യമാകുമ്പോഴാണ് പ്രണയമുണ്ടാവുന്നത് അല്ലങ്കില്‍ പ്രണയമുണ്ടാവുകയില്ല

ബുധനാഴ്‌ച, ഡിസംബർ 12, 2012

ഇന്നലകളിലേക്ക്



എനിക്ക് പുറകോട്ടു പോകണം
തുരുമ്പിച്ച മനസിനും വാക്കിനും 
മൂര്ച്ചകൂട്ടണം,,

ഇന്നലകളുടെ പുല്പടര്പ്പിനും
പുഴക്കുമോപ്പം അക്ഷരപിച്ച
നാളുതൊട്ടു വീണ്ടും തുടങ്ങണം,

കഥകളിലെ കനവുകളിലെന്റെ
ഇലകള് തളിര്ത്തതും 
വസന്തം വിരിഞ്ഞതും,,

ഇന്നലകളുടെ ജാലകം
തുറക്കട്ടെ ഞാനിനി 
നാട്ടുപച്ചയും , മുക്കുറ്റിയും 
വിരിഞ്ഞ നാട്ടുവഴികളും പിന്നെ
ഒരു മഴത്തുള്ളിയില്‍ മഴവില്ലു കാണണം,,

ശാപ പെരുക്കത്തിന്‍ മാറാല മാറ്റണം,
എന്റെ ഇന്നലകളുടെ മുഴക്കത്തിന്‍ 
കീഴിലായ് പഴയൊരു നന്മ
ചിലമ്പിച്ചു കരയുന്നു.!!
“എനിക്ക് പുറകോട്ടു പോകണം”..

തിങ്കളാഴ്‌ച, നവംബർ 26, 2012

പോട്ടി

എട്ടില്‍ പെറ്റ-
പോട്ടിയായത്കൊണ്ടാവാം
ഗര്ഭപാത്രത്തിനെ
തിരിച്ചറിയാതെ പോയത്,,
മുടന്തും, മുച്ചിറിയു-
മുള്ളതുകൊണ്ടാവാം
അങ്ങേലച്ചന്‍ ഇരിട്ടില്‍
സ്നേഹം കാട്ടിയത്!
എന്തിനു ചേട്ടനും മാമനും
അനിയനുപോലും സ്നേഹം
ഒറ്റക്കാകുമ്പോള്‍ മതി,,
അമ്മയുടെ കണ്ണീരില്‍
ചാലിച്ച നഞ്ചുചേര്ത്ത -
ഉരുളച്ചോറിനൊപ്പം,
അമ്മയുടെ അപേക്ഷയും
എട്ടില്‍പെറ്റ പൊട്ടിയന്നു
ചത്താല്‍ മതിയായിരുന്നു 

കസബെ നിനക്ക്



ചുറ്റുമതിലിനുള്ളിലെ ജീവിതത്തിനും
മരണത്തിനുമിടയ്ക്ക് കെട്ടിപ്പൊക്കിയ
ഏകാന്തതയിലിനി നിനക്ക്
പ്രണയിക്കാം,
ഇല കൊഴിഞ്ഞ ശവംനാറി-
പൂവുകളായിരുന്നു നിന്റെ വസന്തം,,
ഇനി വിശുദ്ധിയുടെ മണ്ണില്‍
രണ്ടടി താഴ്ചയില്‍
നിനക്ക് നിവര്ന്നുറങ്ങാം! ,,
നിണമോഴികിയ രാവില്ലാതെ
ചന്ദനമരങ്ങളുടെ തൂമണം
വീശുന്ന കാറ്റേറ്റു
നിനക്ക് മോക്ഷംതേടാം
ആത്മാക്കള്‍കൊപ്പം
വെടിയോച്ചകളില്ലാതെ ....

വെള്ളിയാഴ്‌ച, നവംബർ 09, 2012

വിരഹ വേദന

പറഞ്ഞുതീര്ന്ന വരികളോക്കയും

തളര്ന്നുറങ്ങുന്നു നിറമുള്ള

കിനാക്കളായീ


കണ്ടു തീരത്ത മിഴികള്ക്ക്

ചുറ്റും നിഴല്‍ വിരിക്കുന്നു

ആകാശ നീലിമ


പകല്കിനാക്കള്‍ തന്‍ ജാലക

വീഥിയില് കവിതയുടെ

തെന്നലായ്‌ നിദ്രയെ പുല്‍കുന്നു,


അരികില് നീയില്ലെന്ന സത്യമെന്

ചിത്തത്തില്‍ നീറുന്ന വിരഹത്തിന്‍

വേദന വരികാളായ്‌ തീരുന്നു,


അമ്പിളി പുഞ്ചിരി തൂകുമ്പോള്

നീയെന്‍ നിനവായ്‌

നിലാവായ്‌ മാറുന്നു,


പുതിയൊരു പ്രണയത്തിന്‍

നൊമ്പരമാകവേ

പുതിയൊരു കവിതക്കായ്

കാത്തിരിക്കുന്നു ഞാന്‍,,,

ശനിയാഴ്‌ച, നവംബർ 03, 2012

മണിയറ _____________


_
വെണ്ണ തോല്ക്കുമുടലോടെ
തരുണിയരയിലെ മണിയും
കിലുക്കി പവിഴാധരം രുധിരമാക്കി ,,

ചന്തം ചേര്ന്നിതളുള്ള
പൂവുകളിളകുന്നു കാറ്റിലാടി
ഗന്ധംപരക്കട്ടെ ഈരാവിലിന്നു
സുഖം വിരിച്ചു ദിക്കൊക്കയും.,

പയ്യെപത്മദളംപറിച്ചും
മുങ്ങികുളിച്ചുമഴകോടെ
മുടിത്തുമ്പിലെജലകണമിറ്റിയും,

തുണയായ്‌ തോഴിയുമോത്ത്
മെല്ലെ പീയൂഷമോലും
ചേലഞ്ചും പുരികം വിടര്ന്നും,,

മാകന്ദപൂമണംവീശുമഴകിന്‍
മണിയറപൂകാന്‍ വിതുമ്പി
വിറകൊണ്ടുപരവശതപൂണ്ട വധുവിനെ-
കണ്ണില്‍ പതിഞ്ഞ പുരുഷന്‍ പുതുവെണ്ണ
ലഭിചോരുണ്ണിപോല്‍ ചിരി പൂണ്ടു നിന്നൂ.....

വ്യാഴാഴ്‌ച, നവംബർ 01, 2012

വയല്‍




നാട്ടുവരമ്പിനരികില്‍കൂടി
വരിവരിയായ് പോണോളെ
തോട്ടുവരമ്പിനപ്പുറമേതോ
വെയിലു വിളഞ്ഞൊരുവയലാണേ

കരഞ്ഞു തളര്ന്നൊരു മീന്‍ കൊത്തി
വയലില്‍ കണ്ണ് വിതക്കുന്നു
നെല്‍മണിനീറയ കുടിലിലിത
നെഞ്ചോടോട്ടിയ ചെറു ബാല്യം

കരിന്തിരികത്തും വിളക്കിലിത
പുകയുടെ നാമ്പുകളുയരുന്നു
മന്സുകരിഞ്ഞ കൊക്കിന്‍ ചുണ്ടില്‍ 
ഞാറ്റു വേലകള്‍ തിരയുന്നു

പേറ്റുനോവിന്‍ വയലിലിത
കലപ്പതന്‍ നാമ്പ് തിളങ്ങന്നു.,,
നെല്ലൊലകളുമില്ലിവിടെ
പോന്മീനുകളും പെരിയാറും,,

കണ്ണിനു കുളിരായ് നല്കിയോരോര്‍മ്മകള്‍
നിന്‍ വയല്പാട്ടിന്‍  ശീലുകളെ ... 
ഹരിതംവിളയും വയലോലകളില്‍ 
വെയിലു വിളഞ്ഞൊരുവയലാണേ

-- 

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

നര്‍ത്തകി




പ്രണയനാമ്പില്‍ രസികയുടെ
അഴകൊഴുകുമീ മുടിത്തുമ്പോ
അഴകിന്‍ മദനരസ പൂന്തേന്കുഴ്മ്പോ
നയന സുഖ ശൃംഗാരയമ്പേ
നീ മന്മഥന്‍ വിട്ടോരമ്പോ
നടനംലാസ്യം കാമിനിയായും
ചലനം മന്മഥതാളത്തോടും
ലോലംരതിഭാവംനയനം പത്മം
അധരംനുകരും തരിളിത ഭാവം
താരുണ്യം മൃദുലം, ഭോഗസാന്ദ്രം
മതിമറയ്ക്കും കാർകൂന്തല്‍ കപോലം,
ശൃംഗാരം കൂത്തൊരുക്കി,
തുടിക്കും കണ്മിഴിചേലിനാല്‍ മുലകളിളകും
മന്ദഹാസത്തൊടും സുരഭി നീന്‍
നടനം ഹൃദ്യം, ദേഹി സൌഖ്യം!!!

ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012

സഖിക്ക്

തളര്ന്ന പകലിനു കുളിരായ് 
ഹേമം വിതറിയകാറ്റിനോടുത്ത് 
സന്ധ്യചന്ദ്രിക വിരിഞ്ഞിടുമ്പോള്‍,,
ഹ കണ്കുളിരെത്ര നല്കിടുന്നു 
മനമതിലധികം സഖി ......
നടന്നവനോന്നും വഴിപോക്കനല്ല 
പറയുന്നതൊന്നും പറയേണ്ടതല്ല
ആരോ രചിച്ച ചെറുലതകള്‍ ചേര്ത്ത് 
ദേഹത്തിനേകി മിഴിവോടെ മിനുക്കിടുന്നു 
ഹേ..നിനക്ക് വേണ്ടുന്ന വിഭൂതിയെല്ലാം
തവ തനു കണ്ടെങ്കിലും കണ്ടതില്ല.,,,

ഞായറാഴ്‌ച, ഒക്‌ടോബർ 07, 2012

മോക്ഷം തേടി



മരണത്തിനൊരു ശാന്തതയുടെ മണമുണ്ട് 
കൊടുങ്കാറ്റിനു മുമ്പുള്ള  നിശബ്ദതയുടെ 
ഒരു പുഞ്ചിരിയിലെ മയില്‍പീലി 
ആകാശം തോട്ടുനോക്കുന്നപോലെ,

കാശിതന്‍ ചിതയെരിയുന്നു പിന്നിലായ്‌
ഊഴവുംകാത്തിരിക്കുന്നു ദേഹങ്ങള്‍
ഗംഗയിലൂടെയും യെമുനയിലൂടെയും
പട്ടിണി ജഡങ്ങളോഴികി നടക്കുന്നു

മുമ്പേ ജനിച്ചു മരിച്ചു കഴിഞ്ഞ ഞാന്‍
കാത്തിരിക്കുന്നു ആത്മമോക്ഷത്തിനായ്‌
രണ്ടു മുളംതണ്ടിലെ മഞ്ചലില്‍
മോക്ഷം തിരഞ്ഞുള്ള ചാഞ്ചാട്ടമാണിന്നു ,

കൊള്ളിയണഞ്ഞു പുകയുന്ന മ്രിത്യുവിന്‍
ജഡമോന്നോഴുകുന്നു ഗംഗയില്‍ ജീര്ണ്ണമായ്
മോക്ഷപ്രാപ്തിക്കുള്ള നിരയില്‍ പിന്നിലായ്‌
ഗംഗയുമെന്‍മുന്നിലാടുന്നു മഞ്ചലില്‍ ,

മോക്ഷം തേടി അലയുന്ന പിതൃക്കള്‍
പുനര്ജ്ജനി തേടി ഒരുപിടി ആത്മാക്കള്‍
കത്തുന്നുയെന്ജഡം കത്തുന്നു ഭൂമിയെന്‍
അന്യമായ് തീരുന്നു ആകാശനീലിമ

ജീവിത യാത്രയില്‍ പിന്‍ നിര പൂകിയ
മര്ത്യയന്‍ മരിച്ചാലും കാത്തിരിപ്പിന്‍
കാശിതേടിയെന്‍ മഞ്ചലില്‍ ........

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

ഇഴകള്‍


അഴിച്ച ജീവിതമോന്നിഴചേര്ക്കുവാന്‍
ഓര്മ്മയിലോഴിഞ്ഞ സ്ലേറ്റുകല്ലും,
മറക്കാത്ത പാഠത്തിന്‍ ശരിയടയാളവും
ഒരു പിന്മാഴയായ്‌ പാഞ്ഞുവന്നന്റെ
ബാല്യത്തെയോഴിച്ചതും മായ്ച്ചുകളഞ്ഞതും,,
കൌമാര സൂത്രവാക്യങ്ങളില്‍ പ്രണയത്തെയും
ഹൃദയത്തെയും വേര്തി്രിച്ചു കടപത്രങ്ങളാക്കി
ദാമ്പത്യത്തിന് കിടപ്പറയഴിച്ച് ഭോഗങ്ങളുടെ
വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനായ് മാറുമ്പോള്‍
ഒരു പ്രണയത്തിനോട് പോലും മല്ലയുദ്ധം ജയിക്കാതെ
കുനിഞ്ഞ ശിരസുമായീ ഉള്വലിയുമ്പോള്‍
മനസും ശരീരവും വകഞ്ഞു മാറ്റി ഓര്മ്മയിലെ
സാമ്പത്തികശാസ്ത്ര ഭോഗസാന്ദ്രതയുടെ
പൊരുള്‍ തേടുന്നു വീണ്ടും വീണ്ടും .


ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

വായനക്കാരാ

വായനക്കാരാ,
നിന്റെ വാക്കിന് മൂര്ച്ചകൂട്ടി 
അക്ഷരങ്ങളുടെ കളയെല്ലാം
അരിഞ്ഞരിഞ്ഞെത്തുക.!!!
കവിതതന്‍ ലാസ്യമുണര്ത്തുക 
ഒഴുക്കുതെറ്റിയ പുഴപോലെ
കരകവരുന്ന വരികളെത്തുമ്പോള്‍
നിന്നിലക്ഷര കൂട്ടിന്റെ ചിറകെട്ടുക 
കവിതയുടെ തടയണതീര്ത്തു 
വയല്‍പാട്ടുണര്‍ത്തുക 
വാനവും വഴികളൂമതേറ്റുപാടട്ടെ .

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

സ്വപ്നം പോലെ

വിരഹനൊമ്പര ചില്ലകളങ്ങോ

ഇലയുടെ മര്‍മ്മര തേങ്ങലുകള്‍

ഓര്‍മകളെങ്ങോ പൊഴിഞ്ഞു പോയീ

തളിരൊരു സ്വപ്നം മാത്രം



മരുഭൂവിലെകനായ്‌ കൂടുതെടുന്നു ഞാന്‍

നീലിമ വീശിനിറച്ചൊരു വാനം

മേലാപ്പായീ നിറയുമ്പോള്‍,,

ഹരിതവര്‍ണ്ണ നിരാശയിലെങ്ങോ

ഉറഞ്ഞ ചില്ലകള്‍ മുറിയുന്നു



ജീവിച്ചു തീര്‍ക്കുന്നു പാഴ്ജന്മങ്ങള്‍

നഷ്ട സ്വപ്നത്തിന്‍ നൊമ്പരങ്ങള്‍

വന്യമായപ്രവാസ വീഥിയില്‍

രക്ഷ തേടുവതെപ്പോള്‍ ഒന്ന്

പറക്കാന്‍ കഴിയുവതെന്നോ??



മായലോക മരീചികയായ് നാം

സ്വപ്നം കാണുക വീണ്ടും

സ്വപ്നം പോലെ........

പൊലിഞ്ഞു തീരുക വീണ്ടും ........

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

കുബ്ബൂസ്

പ്രവാസിയുടെ അന്നമെന്ന കാവ്യ-
മീമാംസയില്‍ കുബ്ബൂസെന്ന വൃത്തമുണ്ട്
ഇഞ്ചി മുതലഞ്ചും പരിവട്ടങ്ങളേയുമൊരു
ഒറ്റവട്ടത്തിലോര്ക്കും കുബ്ബൂസ്!!
പ്രവാചകനും പ്രവാസിയും വൃത്തപരിധികളാല്‍
കുബ്ബൂസ്സിലൊന്നിക്കാനെന്നു തോന്നും
വിരഹവും പ്രണയവുമെന്ന സ്വസ്ഥതയുടെ
ചുറ്റളവിലേക്കലിയാനും ദഹിച്ചുചേരാനും
ഇനിയും പരത്തിയിട്ടില്ലാത്ത മാവിനുരുളകളാണോ
പ്രവാസ നക്ഷത്രമായി കറങ്ങിനടക്കുന്നത്‌??

ബുധനാഴ്‌ച, സെപ്റ്റംബർ 12, 2012


ചുവടുവക്കാനൊരു ശിരസുകിട്ടണം
അളന്നെടുക്കാന്‍ നിവര്ന്നു നില്ക്ക ണം
സഹതപിക്കാത്ത മന്സുകാണണം
മുഴുത്ത രോദനം മുറിച്ചു പോകണം
വഴിനീളെയാളുകള്‍ മിഴിച്ചുനോക്കണം

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

ഓര്‍മ്മകള്‍


        ഓര്‍മ്മകള്‍
        ചിലപ്പോള്‍ സ്വപ്നങ്ങളിലൂടെ
        ഒരു  തീര്‍ഥയാത്ര നടത്തും 
        ചിലപ്പോള്‍ ജീവിത്തിലേക്ക്
        ഒരു മടക്കയാത്ര
        മറവിയുടെ ഇരുട്ടിനാല്‍
        എന്റെ നൊമ്പരങ്ങളും അനുഭൂതീയായീ ,
        പരിണാമംപൂണ്ടു പാതിയിലവസനിച്ച
        സുരതം പോലെ അതൃപ്തിയുടെ
        തിരിച്ചറിവിലേക്ക് തെളിഞ്ഞ
        എകാന്തത തന്‍
        ഉടുവഴികളില്‍ നടന്നുപോയ
        എന്റെ  കാല്പാടുകളില്‍
        അമരുന്ന ബാല്യത്തിന്റെ
        മുള്ളുകളില്‍ തറഞ്ഞ വിരഹത്തിലും
        വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ
        അദ്വൈതമായിഴകള്‍ പിരിച്ചെടുത്ത
        പോന്നൂലുകള്‍ പോലെ പൊള്ളും
        വികാരങ്ങളിലെ ഞരമ്പുകള്‍ മുറുക്കി
        വേരുണങ്ങിപ്പോയ എന്റെ ഓര്‍മ്മകളെ
        പുല്‍പ്പടര്‍പ്പിനും പൂഴിക്കുമൊപ്പം
        മറവിയിലേക്ക് അത്രമേലന്യമായ്‌
        മൗനമായി മഞ്ഞുകണമായീ ഞാനും..

കവിതയുടെ വേദന

പ്രണയ വേദന
കവിതയായ്‌ പറയവേ
വര്ഷിതന്‍ കണ്ണുനീര്‍
ചുണ്ടില്‍ തടഞ്ഞുവോ

ഇന്നലകളുടെ
സന്ധ്യകളെഴുതുന്നു മാനസം
ഹര്‍ഷബാഷ്പത്തിലാമഴത്താരുകള്‍.
പഴമയുടെ കോലങ്ങള്‍
എഴുതുന്നു പിന്നയും ,

വാക്കുകള്‍
ഹൃദയത്തിലാഴ്ന്നിറങ്ങുമ്പോഴും
ഉള്ളിലെ കദനവും കവിതയില്‍
കലരവേ അറിയാതെ ഞാനോരു
ചൊരിയുന്നചാറ്റലിന്‍
കവചമായ്‌ മാറുന്നു

വിറകൊണ്ടു മേഘം വിതുമ്പികരയുന്നു
പുതിയോരുകവിതക്കായ്‌
കാത്തിരിക്കുന്നു ഞാന്‍

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

മധുരം ________

മഴയത്ത് ചെല്ലുകില്‍ 
മണിവള്ളമോന്നു ഞാന്‍ 
മനതാരിലെകിടാം 
മറന്നിടാതെ ,,
മാറി നിന്നാല്‍ പിന്നെ 
മധുരാനുരാഗത്തിന്‍
മൌനം നീ വാചാലമാക്കിടല്ലേ
മന്സിലോ കൊതിയേറെ
മലരുന്ന പൂപോലെ,
മധുമാസരാവില്‍ ഞാന്‍വന്നു ചേരാം 
മധുരമായ്‌ പാടുന്ന
മണവാട്ടി കുയിലമ്മ തന്‍
മണിവീണ കൊഞ്ചലിന്‍
മധുര സംഗീതം നമുക്ക് കേട്ടിരിക്കാം

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

സുഖ ശൃംഗാരം

 പ്രണയനാമ്പില്‍ രസികയുടെ
അഴകൊഴുകുമീ മുടിത്തുമ്പോ
അഴകിന്‍മദനരസ പൂന്തേന്കുഴ്മ്പോ
നയന സുഖ ശൃംഗാരയമ്പേ
നീ മന്മഥന്‍ വിട്ടോരമ്പോ

ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

കറുത്ത ഹൃദയം



സ്വപ്ന രതിയിലെ ഉറക്കത്തിന്റെ
പുരഗോപുരം വീണുണരുമ്പോള്‍
മാഞ്ഞുപോകുന്ന 
ഇന്നലകളിലഴിച്ചുവച്ച
മുഖമൂടി മാത്രമാണ് ഞാന്‍ ,,,,,
മേല്‍കൂരകള്‍ എന്നെ തടഞ്ഞും
എന്റെ ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞു മാറ്റി 
ചൂടും ചൂരും ഊറ്റി 
ആഴങ്ങളില്‍ മുറിച്ച ഹൃദയം
തേങ്ങി ചുട്ടെടുക്കുമ്പോള്‍ ‍
കറുത്തു പോയ മണ്‍പാത്രം പോല്‍ 
ആര്‍ക്കും വേണ്ടാത്തൊരു മനസും ഞാനും...!!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

പല്ലുകള്‍




പല്ലുകളുടെ നാട്യമാണ് ചിരി
പിറവിക്കുമുമ്പേനീ കടിച്ചു
മുറിച്ച മുലകണ്ണുകള്‍
കടിച്ചുകീറാനും ചവച്ചരക്കാനും
പിഴിഞ്ഞ് തുപ്പാനുമുള്ള
നിന്റെ നടനഭാവം, ഞാന്‍
ചിരിക്കുമ്പോള്‍ നീഅലിയും
പിന്നെ ചവച്ചു തുപ്പും
പല്ലുകള്കിടയിലെശാപങ്ങളുടെ
മുള്ളുകള്‍ തോണ്ടിയെറിഞ്ഞും
ചിലപ്പോള്‍ തുപ്പികളഞ്ഞും
കരയുമ്പോള്‍ കാണുന്ന
ദഹിക്കാത്ത ചതിയുടെ
പാല്‍ പുഞ്ചിരി പല്ലുകള്‍

വ്യാഴാഴ്‌ച, ഓഗസ്റ്റ് 23, 2012

അച്ഛന്‍



മടികുത്തിന്റെ മുറുക്കം കൂട്ടി
വിശപ്പിന്റെ നോവറിയാതെ
മടിയിലോളിപ്പിച്ച മധുരം തന്നു
വാരിയെടുക്കുന്നോരച്ഛന്‍

ഇടിഞ്ഞ മേല്‍കൂര തടഞ്ഞു നിര്ത്താന്‍ 
ഏങ്ങിയേങ്ങി
നിശ്വാസങ്ങളിലേകനായ്‌
ഉടുമുണ്ടില്‍തൂങ്ങി 
വരിക്ക പ്ലാവിന്‍ കൊമ്പില്‍ 
ആടുന്നുണ്ടെന്നച്ഛന്‍ 

അറിയാതെ പറയാതെ
നെഞ്ചില്‍ കനലായി
ഞങ്ങളെ
മറന്നു പോയോരെന്നച്ഛന്‍
എങ്ങോ 
മറഞ്ഞു പോയോരെന്നച്ഛന്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2012

എന്നില്‍

ഓലമേഞ്ഞ വീടായിരുന്നത് കൊണ്ട് 
ആ വീട് ഇപ്പോഴില്ല!
അവിടെ ജനിച്ചത്‌ കൊണ്ടാവും 
ആ ഓര്മകളും എന്നിലില്ല 
എന്നിലെ പുഴ വറ്റിയത് കൊണ്ട് 
ദാഹജലം എനിക്ക് വേണ്ട 
പ്രണയിച്ചു പ്രണയിച്ചു പഴയ 
ഹൃദയവും ഇപ്പോഴില്ല 
നിറങ്ങള്‍ മാത്രം കാണാവുന്ന കണ്ണുകള്‍
കണ്ണാടിക്കുള്ളില്‍ ഇരിപ്പാണ്
അണച്ച് പിടിക്കാന്‍ ആളില്ലാതെ
കൈകള്‍ ചുരുങ്ങുന്നു 
ഹ ഹ മുറ്റത്തെ ഉണക്ക മരത്തിലൂടെ 
എന്റെ പ്രണയം ആകാശംസ്പര്ശിക്കുന്നു

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

വഴി


ഓരോ പകലിനുമുണ്ട്
രാത്രിയിലേക്കൊരു കൈവഴി

ചില പുഴകള്‍ തിരിവിലും വളവിലും
തട്ടിത്തട്ടി തിരയൊഴിഞ്ഞ കടലിലേക്ക്‌
വഴി തേടുന്നു ,,,

തരുവിന്‍ ഞരമ്പുകളിലൂടോഴുകി
ഇല തുമ്പിലെ മഞ്ഞിലേക്കൊരു
വഴി തേടുന്നു ,,

ഒരു വണ്ട്‌ കൊതി കൊണ്ട്
വിരിഞ്ഞൊരു പൂവിലേക്ക്
വഴി തേടുന്നു ,,

ഞാന്‍ എന്റെ ഒര്മ്മകളിലേക്കുള്ള
വേരിന്റെ നാള്‍വഴി തേടുന്നു

ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

കേശുമ്മാവന്

കേശുമ്മാവന് ദാഹിച്ചു
“നിയ്ക്ക് ദാഹിക്കുന്നു.”
ഉറക്കത്തിൽ അമ്മൂമ്മ പറഞ്ഞു
കേശുമ്മാവന് ദാഹിക്കുന്നു

... ഉണ്ണിയെ നെഞ്ചോട് ചേര്ത്ത്
പൊള്ളുന്ന പനിയിൽ
തുണി നനച്ചിട്ടുമ്മൂമ്മ പറഞ്ഞു
“കേശൂമ്മാവന് ദേഷ്യോണ്ട് !!!.”

പടിഞ്ഞാപ്രത്തെ പുന്നകടക്കല്
ചാരി വെച്ചിരുന്ന കേശുമ്മാവന്റെ
ശിരസ് കോഴിച്ചോരയില്‍ നനഞ്ഞു.
കേശുമ്മാവൻ ചുടുചോര കുടിച്ചു
കള്ളു കുടിച്ചു ദാഹം മാറി

കല്ല് ചോരകുടിച്ച് വീണ്ടും കറുത്തു
പണ്ട് ദാരുകന്‍ തുള്ളലിനും
കേശുമ്മാവന് ദാഹിച്ചു..
കഴുത്തറുത്ത് ചോര കുടിച്ചു.

മാന്ത്രികനായിരുന്നു കേശുമ്മാവൻ.
മരണം ചുവന്ന പട്ടുടുത്ത്
കാത്തുനില്ക്കു്ന്നത് കാലെയറിഞ്ഞു.
പടിയിറങ്ങാന്‍ നേരം വിളിച്ചു ചൊല്ലി
മണ്കുടം തുറക്കരുത്.'

കേശുമ്മാവൻ കാവിലേക്കുപോയി.
അരമണികെട്ടി വാളെടുത്തു.
കാളി അലറി വന്നു.
ദാരുകന്‍ ഉറഞ്ഞുതുള്ളി.
അടച്ചുകെട്ടിയ മണ്കുുടം
മുന്നില്‍ നിന്ന് വിറച്ചു

വിറയല് കൂടി കൂടി വന്നു,
മണ്കുടം തുള്ളാന്‍ തുടങ്ങി.
മൺകുടത്തിന്റെ കെട്ടഴിച്ചു.
കാളിയുടെ വെട്ട് കേശുമ്മാവന്റെ
കൈ മുറിച്ചു.

മരണം പട്ടുടുത്ത് ചിലമ്പണിഞ്ഞ്
ചോരയൊലിപ്പിക്കുന്ന വാളുമായ്
ദാരുകനു മുന്നില്‍ നിന്നലറി.
ഓടി കിണറ്റില്‍ ചാടി.

പിറകെ ചാടിയ കാളി ദാരുകന്റെ
തലയുമായി പൊന്തിവന്നു.
കിണറ്റിലെ വെള്ളത്തില്‍
ചോര തിളച്ചുമറിഞ്ഞു.
തലക്കു മുകളില്‍ നിന്നു വിളിച്ചു.

എനിക്കു ദാഹിക്കുന്നു, കാലുകടയുന്നു"
പടിഞ്ഞാപ്രത്തെ പുന്നകടക്കല്
ഇരിക്കാന്‍ തറയൊരുക്കി.

ഉണ്ണിക്ക് ചിരിയില്‍ കോഴിച്ചോര മണത്തു.
നെറ്റിയില്‍ നനച്ചിട്ട തുണി
ചൂടുകാത്തുനനഞ്ഞുതന്നെകിടന്നു
പനി മാറി ഉണ്ണി വിയര്ക്കാന്‍ തുട
ങ്ങി…

വ്യാഴാഴ്‌ച, ഓഗസ്റ്റ് 09, 2012

ഒളിമ്പിക്സ്‌




നിന്റെ വീട്ടിലെ നാട്ടു വാര്ത്തകള്‍
എന്റെ വീട്ടിലെ നാറ്റം,
മുഖം മറച്ച അഴിമതികളുടെ
കായികത്തിന്റെ കയ്പ്പുനീരും
പുതിയ അഴിമതിയുടെ
വിഴുപ്പലക്കലിന്‍ തല പെരുക്കുന്നു

എനിക്കും



എനിക്കീ മുഖ മൊന്നു മാറ്റണം
ചുളുങ്ങി ചിറി കോടീ 
വികൃതമായ ഇ 
മുഖമൊന്നു മാറ്റണം 
വീട്ടിലും നാട്ടിലും ഇനി 
പോയ് മുഖം മതി
മറ്റു മുഖങ്ങള്‍ പോലെ.

ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

യക്ഷി



സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള പാലമരത്തെയാണ്‌ ഇന്ന് എറിയാന്‍ കിട്ടിയത് . അതാവുമ്പോ ആര്ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം എറ്റു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .
'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'!അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.
ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ ലീഡര്‍ ആയ എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.
രാത്രില്‍ ഉറങ്ങാന്‍ നേരമാണ് 
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി. പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്ഗ മുണ്ടായിരുന്നില്ല.
'അര്ജുയനന്‍,പല്ഗു ണന്‍, പ്രാന്തന്‍ കരടിയും....'

ഞാന്‍ അയ്യപ്പസ്വാമീടെ ഫോട്ടോയുടെ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!.......

അമ്മുമ്മയുണ്ട് സൂക്ഷിക്കുക




എന്റെ അമ്മുമ്മ ആള് ഒരു പുലിയാണ് ........കണ്ടാല്‍ പറയില്ല കേട്ടോ...ഇതു നടകുമ്പോള്‍ അമ്മുമ്മക്ക് 
വയസു ഒരു അറുപതന്ജു
അമ്മുമ്മ കുടുംബ വീട്ടില്‍ തനിച്ചു ആണ് താമസിക്കുനതു .......ഒരു പേടിയും ഇല്ല
ഉറക്കെ വിളിച്ചാല്‍ കേള്ക്കാന്‍ അടുത്ത വീട് പോലും ഇല്ല .....അമ്മുമ്മയുടെ കഴുത്തില്‍ ഒരു കനംകുറഞ്ഞ സ്വോര്ണമാലയുണ്ട് ......
എന്നും വെളുപിനെ മുറ്റം തുക്കുന്ന പതിവുണ്ട് അമ്മുമ്മക്ക് ഒരു ദിവസം രാവിലെ എന്തോ ഒച്ച കേട്ട് ഉണര്ന്ന അമ്മുമ്മ ലൈറ്റ് ഓണ്‍ ആക്കി ......മുറ്റത്തെ ലൈറ്റ് കത്തിയില്ല .......കതകു തുറന്നു വെളിയില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ഒരാള്‍ അമ്മുമ്മയുടെ മാലയ്ക്കു കേറി പിടിച്ചു...... അമ്മുമ്മയും വിട്ടില്ല.......
കള്ളന്‍ അമ്മുമ്മയുടെ കഴുത്തിന്‌ പിടിച്ചു .........അവിടെ കള്ളന് തെറ്റി... അമ്മുമ്മ.... ഒരു പുലി ആയി മാറി ...കൊടുത്തു അവന് ഒരു സൂപ്പര്‍ കടി............കള്ളന്‍ മാലയുടെ പകുതിയുംമായി ജീവനും കൊണ്ടു ഓടി .....
നേരം വെളുത്തപ്പോള്‍ പോലീസ് വന്നു ... അമ്മുമ്മ... കഥകള്‍ ഒക്കെ പറഞ്ഞു......കള്ളനെ കടിച്ച കാര്യം ഉള്പ.ടെ .........അപ്പോള്‍ പോലീസ് കാരന്‍ പറഞ്ഞു "വല്യമ്മ ആ വാ ഒന്നു തുറന്നു കാണിച്ചേ .........."പോലീസ് ചിരിച്ചു പോയി......ഹ ഹ ഹ .........വെറും മുന്നോ നാലു പല്ലുകള്‍ ........ഇതു കണ്ട പോലീസ് കാരന്‍ പറഞ്ഞു..."ഹൊ കള്ളന്റെ ഒരു ഭാഗ്യം ......ഈ പല്ലു കൊണ്ടു അവനെ ഇത്ര കടിച്ചുപറിചെങ്കില്‍ വല്യമ്മയുടെ മുഴുവന്‍ പല്ലും ഉണ്ടായിരുന്നെങ്കിലു ....വല്യമ്മ അവനെ കടിച്ചു കൊന്നെനല്ലോ ...."ഇതു കേട്ട് എല്ലാവരും ചിരിച്ചു പോയി........
അത് കൊണ്ടു കള്ളന്‍ മാരെ ദയവായി വരാതിരിക്കുക ...വന്നാല്‍ നിങളുടെ ജീവന്‍ ഞങ്ങള്‍ ഉത്തരവാദി അല്ല അത് കൊണ്ടു അമ്മുമ്മയുണ്ട് സൂക്ഷിക്കുക ..............................................